‘കൂടൽമാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു’; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂർ: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായി ആക്ഷേപം. ഇതുമായി ബന്ധ​പ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസം ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ലിഷോൺ ജോസ് കാട്ട്‌ളയാണ് സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. ചാലക്കുടി സ്വദേശിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ വിഷയത്തിൽ പരാതി നൽകിയത്. ലിഷോണിനെതിരെയും സുരേഷ് ഗോപിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. 

Tags:    
News Summary - 'Non-Hindus admitted to Kudalmanikyam Temple'; Complaint against Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.