തൃശൂർ: കേരളത്തിൽ വടക്ക് കിഴക്കൻ മൺസൂൺ (തുലാവർഷം) എത്തിയെങ്കിലും മഴ സജീവമാകാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) രാജ്യത്തുനിന്ന് ബുധനാഴ്ച പിന്മാറിയതോടെയാണ് തുലാവർഷം എത്തിയത്.
ദക്ഷിണ കേരളത്തിലും ദക്ഷിണ തമിഴ്നാട്ടിലും കർണാടകയുടെ തീരങ്ങളിലുമാണ് വരവ് അറിയിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തരക്കേടില്ലാത്ത മഴയുണ്ടായി. ഇടുക്കി പീരുമേടിൽ ആറു സെൻറീമീറ്ററാണ് പെയ്തത്. നവംബർ നാലോടെ സജീവമാകുമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.