തിരുവനന്തപുരം: എം.എ ഖാദർ റിപ്പോർട്ട് നടപ്പാക്കി ഹയർസെക്കൻഡറി മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന് നും ചെന്നിത്തല പറഞ്ഞു. ഹയർസെക്കൻഡറി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സംരക്ഷണ റാലി ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം .
വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ഖാദർ കമ്മ ിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ ഹയർസെക്കൻഡറി മേഖല വിദ്യാഭ്യാസം തകരും. അധ്യാപകരെ തെരുവിലാക്കുന്ന റിപ്പോർട്ടാണ് ഖാദർ കമ്മിറ്റി സമർപ്പിച്ചത്. തലതിരിഞ്ഞ പരിഷ്കാരമാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ മേഖലയുടെ തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഹയർസെക്കൻഡറി സംവിധാനം ഇല്ലാതാക്കുന്ന നടപടിയാണിത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നത്. എല്ലാക്കാലവും ഭരിക്കാമെന്ന വിശ്വാസം എൽ.ഡി.എഫിന് വേണ്ട. ജനങ്ങളുടെ കൈയിൽ ബാലറ്റ് പേപ്പർ കിട്ടിയാൽ എൽ.ഡി.എഫ് സർക്കാർ ഇറങ്ങിപ്പോകേണ്ടിവരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ഹയർ സെക്കൻഡറി -ഹൈസ്കൂൾ പരീക്ഷകൾ ഒന്നിച്ച് നടത്തിയാൽ ആകെ അവതാളത്തിലാകും. ഹയർസെക്കൻഡറിയെ തരംതാഴ്ത്താൻ ബോധപൂർവ്വം സർക്കാർ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി നിരന്തരം ആണയിടുന്നത്. എന്നാൽ നടപ്പാക്കുന്നതാണ് തുഗ്ലക്കിെൻറ പരിഷ്കാരമാണെന്നും ചെന്നിത്തല പരിഹസിച്ചു.
കെ. മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എല്ലാം ശരിയാക്കുന്നതിെൻറ ഭാഗമായി വിദ്യാഭ്യാസരംഗവും സർക്കാർ ശരിയാക്കുകയണെന്ന്് മുരളീധരൻ പരിഹസിച്ചു. രാജീവ് ഗാന്ധിയുടെയും കെ. കരുണാകരെൻറയും വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ പരീക്ഷാപേപ്പർ കത്തിച്ച് സമരം നടത്തിയവരാണ് എൽ.ഡി.എഫുകാർ. പിന്നീടവർ അധികാരത്തിലെത്തിയപ്പോൾ പരിഷ്കരണം എന്നപേരിൽ അതുതന്നെ നടപ്പിലാക്കി. കെ.എസ്.ടി.എക്ക് ഹയർസെക്കൻഡറി മേഖലയിൽ പ്രവേശനം ലഭിച്ചില്ല. പ്രവേശനം ലഭിക്കുന്നതിനു വേണ്ടിയാണ് എൽ.ഡി.എഫ് സർക്കാർ ഹയർസെക്കൻഡറി ശരിയാക്കുന്നത്. മൂന്നുമാസം കഴിഞ്ഞ് കേരളത്തിലെ ജനങ്ങൾ പിണറായിയെ ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമിതി കൺവീനർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശ്ശേരി, ഫാദർ സക്കറിയാസ്, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.