തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പറയുന്നവർ പാർട്ടി അംഗങ്ങളോ പ്രവർത്തകരോ അല്ലെന്ന് സി.പി.എം തൃപ്പൂണിത്തറ ഏരിയ സെക്രട്ടറി പി. വാസുദേവൻ പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന അഡ്വ. എം. സ്വരാജിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പാർട്ടി നടപടിയെടുത്ത് ഒഴിവാക്കിയ വ്യക്തിയാണ് എം.എൽ. സുരേഷ്.
തുടർന്ന് കുറച്ച് നാളുകളായി പാർട്ടി വിരുദ്ധരുമായി ചേർന്ന് വ്യാജ പ്രചാരണങ്ങളും പ്രവർത്തനങ്ങളും നടത്തിവരുകയായിരുന്നു. നിലവിൽ ഒരാൾ പോലും പാർട്ടി വിട്ടു പോകുന്ന സ്ഥിതിയില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി രഹസ്യമായി പ്രവർത്തിച്ചവർ പരസ്യമായി കോൺഗ്രസിൽ ചേരുന്നതാണ് വെള്ളിയാഴ്ച നടന്ന വാർത്തസമ്മേളത്തോടെ വ്യക്തമാവുന്നത്.
സി.പി.എമ്മിനെ തകർക്കാൻ പ്രവർത്തിച്ചവർ പുറത്തുപോകുന്നത് പാർട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും വാസുദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.