ന്യൂഡൽഹി: ജൂലൈ ഒന്ന് മുതൽ എ.ടി.എം പണമിടപാടുകൾ മുതൽ ലൈസൻസ് എടുക്ക രീതിയിൽ വരെ മാറ്റങ്ങൾ വരികയാണ്. ഇന്ന് നിലവിൽ വരുന്ന പ്രധാനമാറ്റങ്ങൾ അറിയാം.
1. എ.ടി.എമ്മിൽ നിന്ന് മാസം നാലു തവണ പണം പിൻവലിച്ചാൽ അധികം വരുന്ന ഓരോ ഇടപാടിന് 15+ജി.എസ്.ടി
2. എസ്.ബി അക്കൗണ്ടുടമകൾക്ക് വർഷത്തിൽ 10 ചെക്ക് ലീഫ് മാത്രം സൗജന്യം. അധികം നൽകുന്ന ചെക്ക്ലീഫിന് 40+ജി.എസ്.ടി. 25 ചെക്ക്ലീഫിന് 75+ജി.എസ്.ടി
3. ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഉയർന്ന ടി.ഡി.എസ്
4. പാചക വാതക സിലിണ്ടർ വില പരിഷ്കരിക്കും
5. സിൻഡിക്കേറ്റ് ബാങ്കിെൻറ ഐ.എഫ്.സി കോഡിൽ മാറ്റം
6. ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് ഇടപാടുകാർക്ക് പുതിയ ചെക്ക്ബുക്. രണ്ട് ബാങ്കുകളും യൂനിയൻ ബാങ്കുമായി ലഭിച്ചതിനെ തുടർന്നാണിത്.
7. ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനായി ലേണേഴ്സ് ലൈസൻസ് ലഭിക്കും. അംഗീകൃത ഡ്രൈവിങ് സ്കൂളിൽ നിന്ന് ലൈസൻസ് നേടാൻ അവസരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.