നി​ധി​ൻ

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

പാ​ലാ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ടി​പ്പ​ർ അ​നീ​ഷ് എ​ന്ന വി.​എ​സ്. നി​ധി​നെ​യാ​ണ്​ (33) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ ഇ​ട​മ​റു​ക് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ മോ​ട്ടോ​ർ​സൈ​ക്കി​ൾ കൊ​ട്ടാ​ര​മ​റ്റ​ത്തു​നി​ന്ന്​ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് പി​ന്തു​ട​ർ​ന്നെ​ങ്കി​ലും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ടി​പ്പ​ർ അ​നീ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​യാ​ൾ കൊ​ല്ലം ഈ​സ്റ്റ്, ആ​ല​പ്പു​ഴ നോ​ർ​ത്ത്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളും കൂ​ടാ​തെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മോ​ഷ്ടി​ച്ച​കേ​സി​ലും പ്ര​തി​യാ​ണ്.

പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ വി.​എ​ൽ. ബി​നു, സി.​പി.​ഒ​മാ​രാ​യ മ​ഹേ​ഷ്, അ​രു​ൺ​കു​മാ​ർ, ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Notorious thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.