തിരുവനന്തപുരം: ഗോവയിൽ ബി.ജെ.പിക്ക് രാഷ്ട്രീയ അടിത്തറ പാകിയ മുൻ ആർ.എസ്.എസ് നേതാവുകൂടിയായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിന്റെ 23-ാമത് ഗവർണറായി ചുമതലയേറ്റെടുത്തതോടെ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ആർലേക്കർ സ്വീകരിക്കാൻ പോകുന്ന നിലപാടുകൾ നിർണായകമാകും. ആരിഫ് മുഹമ്മദ് ഖാന്റെ ഗവർണർ ഭരണം കേരള ഭരണചരിത്രത്തിലെ യുദ്ധപർവമായി അടയാളപ്പെടുത്തേണ്ടിവരുകയാണെങ്കിൽ ഇനിയുള്ള ആർലേക്കറുടെ കാലം എന്തെന്നറിയാൻ രാഷ്ട്രീയകേരളം കാത്തിരിക്കുകയാണ്. കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന പ്രഖ്യാപനത്തോടെയാണ് ആർലേക്കറുടെ വരവിനെ സംസ്ഥാന ബി.ജെ.പി നേതൃത്വം സ്വാഗതം ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തെക്കാളേറെ സർക്കാറുമായി ഒറ്റക്ക് പൊരുതിയും പോരടിച്ചും നിലകൊണ്ട ആരിഫ് മുഹമ്മദ് ഖാനെക്കാളും ആർ.എസ്.എസ് ആലയിൽ ചുട്ടുപഴുത്ത് ബി.ജെ.പിയുടെ ഗോദയിൽ മൂർച്ചകൂടിയ ആയുധത്തിന്റെ പേരാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ആർ.എസ്.എസ് തട്ടകത്തിലായിരുന്നു ആർലേക്കർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആർ.എസ്.എസ് ദേശീയ നേതാക്കളുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന ആർലേക്കർ ദീർഘകാലം ആർ.എസ്.എസ് ചുമതലകൾ വഹിച്ച ശേഷമാണ് 1980 മുതൽ ബി.ജെ.പിയുടെ ഭാഗമാകുന്നത്. ഗോവയിൽ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ പ്രമുഖനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.