ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ സി.പി.എമ്മിനെതിരെ വീണ്ടും എൻ.എസ്.എസ് ശബരിമല വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയിലൂടെ എന്‍.എസ്.എസിെൻറ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമര്ശിച്ചിരിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ശബരിമല കേസിെൻറ ആരംഭം മുതല്‍ വിശ്വാസസംരക്ഷണത്തിെൻറ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വിസ് സൊസൈറ്റി സ്വീകരിച്ചുവന്നത്. ഇനിയും അത് തുടരുകതന്നെ ചെയ്യും. എന്നാല്‍, വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.
വിശ്വാസ സംരക്ഷണത്തിെൻറ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കൾക്കിടയില്‍ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിന് കാരണം. എന്‍.എസ്.എസിനെതിരായ കാനം രാജേന്ദ്രെൻറ പ്രസ്താവനയില്‍ പ്രതിഷേധിക്കാനാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നാമജപഘോഷയാത്ര നടത്തിയത്. അതില്‍ പങ്കെടുത്തത് എന്‍.എസ്.എസ് പ്രവര്‍ത്തകരാണ്. അതില്‍ രാഷ്ട്രീയമിെല്ലന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.