ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി സ​മ്മാ​നം ത​ട്ടി​യെ​ന്ന്

ക​ല്ല​ടി​ക്കോ​ട്: ത​ച്ച​മ്പാ​റ​യി​ൽ ലോ​ട്ട​റി​യു​ടെ ന​മ്പ​ർ തി​രു​ത്തി സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ന​ട​ന്നു ലോ​ട്ട​റി​വി​ൽ​പ​ന ന​ട​ത്തു​ന്ന മാ​ധ​വ​ൻ എ​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​യെ ആ​ണ് ക​ബ​ളി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ത​ച്ച​മ്പാ​റ താ​ഴെ​യാ​ണ്‌ സം​ഭ​വം. തി​ങ്ക​ളാ​ഴ്ച ന​റു​ക്കെ​ടു​ത്ത വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ ഏ​ഴാം സ​മ്മാ​ന​മാ​യ 500 രൂ​പ​ക്ക് അ​ർ​ഹ​മാ​യ ന​മ്പ​ർ തി​രു​ത്തി​യാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

5484 എ​ന്ന ന​മ്പ​റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. എ​ന്നാ​ൽ KU 445485 എ​ന്ന ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ആ​റാ​മ​ത്തെ അ​ക്ക​മാ​യ അ​ഞ്ച് തി​രു​ത്തി നാ​ല് ആ​ക്കി​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ത​ച്ച​മ്പാ​റ സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നു സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും നീ​ല സ്കൂ​ട്ട​റി​ൽ വ​ന്ന വ്യ​ക്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്രാ​യം ചെ​ന്ന​വ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ല​ക്ഷ്യം ​െവ​ച്ചാ​ണ് ഇ​ത്ത​ര​ക്കാ​ർ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - number on the lottery ticket has been deducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.