തിരുവനന്തപുരം: ഒാഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം തേടാനും സംസ്ഥാനത്ത് പ്രത്യേക ഫണ്ട് സ്വരൂപിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായി. പൊതുജന പങ്കാളിത്തത്തോടെയായിരിക്കും ഫണ്ട് സ്വരൂപണം. ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും തീരപ്രദേശങ്ങഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യെത്താഴിലാളികൾക്ക് വീട് നിർമിച്ചുനൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൂനാമി പുനരധിവാസ പാക്കേജിെൻറ മാതൃകയിൽ സഹായം തേടാനാണ് സർവകക്ഷിയോഗത്തിലെ ധാരണ. ഇതിനായി ശനിയാഴ്ച ഡൽഹിയിെലത്തുന്ന മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടേക്കും. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ യോജിച്ചുനീങ്ങാനും സർവകക്ഷിയോഗത്തിൽ ധാരണയായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപവത്കരിക്കുന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവന നൽകാൻ സംഘടനകളോടും സ്ഥാപനങ്ങളോടും പാർട്ടികളോടും ആവശ്യപ്പെടും. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
ദുരന്തംമൂലം മാനസികാഘാതം നേരിട്ട കുട്ടികൾക്ക് കൗൺസലിങ് നൽകണമെന്ന നിർദേശം നടപ്പാക്കും. വിദ്യാർഥികൾക്ക് അടുത്ത വാർഷിക പരീക്ഷ എഴുതാൻ പ്രത്യേക കോച്ചിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ക്ഷേമനിധി വിഹിതം അടയ്ക്കാത്തവർക്കും ഇൻഷുറൻസ് തുക ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് യോഗത്തിനുശേഷം മാധ്യമങ്ങളെകണ്ട മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ക്ഷേമനിധി ബോർഡ്, മത്സ്യഫെഡ് എന്നിവയിൽനിന്ന് ഉൾെപ്പടെ വിവിധ മാർഗങ്ങളിലൂടെ 25 ലക്ഷം രൂപയുടെ സഹായധനം ലഭ്യമാക്കും. ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ സ്വീകരിക്കുന്നതിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാർ പരാജയപ്പെെട്ടന്ന് യോഗത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് അവർ ആവശ്യെപ്പെട്ടങ്കിലും സർക്കാർ അംഗീകരിച്ചില്ല. സർക്കാറിെൻറ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ തൃപ്തരല്ലെങ്കിലും ഇനിയുള്ള നടപടികൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാറിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, തോമസ് െഎസക്, കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എം.എം. ഹസൻ, കാനം രാജേന്ദ്രൻ, വൈക്കം വിശ്വൻ, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, എ.കെ ശശീന്ദ്രൻ, ഒ. രാജഗോപാൽ, കെ.എസ്. ഹംസ, ജമീലാ പ്രകാശം, എ.എ അസീസ്, വർഗീസ് ജോർജ്,കോവൂർ കുഞ്ഞുമോൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
വീഴ്ചയുണ്ടായില്ലെന്ന് മുഖ്യമന്ത്രി; വിയോജിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിനുശേഷം 96 പേരെയാണ് കാണാനില്ലാത്തത്. അവർക്കായി തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചുഴലിയുടെ മുന്നറിയിപ്പ് നവംബര്‍ 30ന് 12നാണ് സര്‍ക്കാറിന് ലഭിച്ചതെന്ന് യോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിനുമുമ്പ് ലഭിച്ച ഒരു മുന്നറിയിപ്പിലും ചുഴലിയുടെ സൂചനയില്ലായിരുന്നു. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ് ലഭിച്ചത് 30ന് രാവിലെ എട്ടരക്ക് മാത്രമാണ്. ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരുനിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കോസ്റ്റ്ഗാര്‍ഡ്, പ്രതിരോധ വിഭാഗങ്ങള്‍ എന്നിവയുമായി ജോയിച്ച് നല്ല ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ വാദങ്ങളോട് പ്രതിപക്ഷം യോജിച്ചില്ല. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ യോഗത്തിൽ പ്രതിപക്ഷം വിമർശിച്ചു. ദുരന്തത്തെ തുടർന്ന് സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ല. പരസ്പരവിശ്വാസമില്ലാതെ വകുപ്പുകൾ മുന്നോട്ടുപോയത് ദുരിതാശ്വാസ നടപടികളെ ബാധിെച്ചന്നും ചെന്നിത്തല പറഞ്ഞു.
ഒാഖി ദുരിതാശ്വാസത്തിന് 35 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒാഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 35 കോടി രൂപ അനുവദിച്ച് ധനകാര്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഏകദേശം 110 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിെൻറ ഏകദേശ കണക്ക്. കണക്കുകൾ ശേഖരിക്കുന്ന നടപടികൾ ഇപ്പോഴും തുടരുകയാണ്. 37 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിലെ ചെലവുകൾ ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് ഇപ്പോൾ പണം അനുവദിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ തുക അനുവദിക്കുമെന്നാണ് ധനകാര്യവകുപ്പ് നൽകുന്ന വിവരം. അതിനിടെ തീരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള സഹായഹസ്തവുമായി നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടികളും വ്യക്തികളും സജീവമായുണ്ട്. സി.പി.എം ഉൾപ്പെടെ രാഷ്ട്രീയപാർട്ടികൾ ദുരിതാശ്വാസനിധിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.