തിരുവനന്തപുരം: ഗർഭസ്ഥശിശുവിനു പോലും രക്ഷയില്ലാത്ത കാലമായി ഇടതുഭരണം മാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അക്രമവും കൊലയും നടക്കുേമ്പാൾ ശബ്ദിക്കാനും പൊലീസിന് നിർദേശം നൽകാനും സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ധാർമികമായി തൽസ്ഥാനത്തിരിക്കാൻ അർഹതയില്ല. ഷുഹൈബ് വധം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തത് പൊലീസിെൻറ ഭാഗത്തെ വീഴ്ചയാണ്. സി.പി.എം തീരുമാനിച്ച് നൽകുന്നവരെ പ്രതികളാക്കാനുള്ള സമ്മർദമാണ് നടക്കുന്നത്. കൊല നടന്ന് മിനിറ്റുകൾക്കകം പൊലീസ് വിവരം അറിഞ്ഞിട്ടും തുടർ നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തി. കൊലക്ക് മുമ്പ് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർക്ക് പരോൾ നൽകി. ഷുഹൈബിെൻറ പേര് പറഞ്ഞ് കൊലവിളിയോടെ പ്രകടനം നടത്തിയിട്ടും മുൻകരുതൽ സ്വീകരിക്കാൻ തയാറായില്ല.
സംസ്ഥാനത്ത് മികച്ച പൊലീസ് ഉദ്യേഗസ്ഥർ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ല. ഗർഭസ്ഥശിശുവിനു പോലും രക്ഷയില്ലാത്ത കാലമായി ഇടതുഭരണം മാറി. ഭർത്താവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വീട്ടമ്മക്ക് ചവിേട്ടറ്റ് ഗർഭസ്ഥശിശു മരിച്ച സംഭവത്തിലും സി.പി.എമ്മുകാരാണ് പ്രതികൾ. മുഖ്യമന്ത്രിക്കുപോലും പൊലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിെൻറ നിശ്ശബ്ദത ഭയപ്പെടുത്തുന്നതാണ്. സിനിമാപ്പാട്ടിെൻറ കാര്യത്തിൽ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാരാൽ ഒരാൾ കൊല്ലപ്പെട്ടിട്ടും പ്രതികളെ പിടികൂടുെമന്ന് പറയാൻ തയാറായിട്ടില്ല. ഷുഹൈബ് വധേക്കസിലെ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.