തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതില്‍ സ്ത്രീവിരുദ്ധത ഇല്ലെന്നാണ് സി.പി.എമ്മുകാർപോലും പറയുന്നത്. കോവിഡ്കാലത്ത് രാഷ്ട്രീയം പറയുന്നില്ലെന്ന് പറയുന്ന മുഖ്യമന്ത്രിതന്നെയാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയം പറയുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളിയുടെ വാക്കുകൾ വിവാദമാക്കിയത് പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്ന് സംശയിക്കുന്നു. രാഷ്ട്രീയരംഗം ഇന്ന് ശരിയായ പാതയിലല്ല പോകുന്നത്. വന്നുചേർന്ന മാറ്റം കാണുേമ്പാൾ ദുഃഖം തോന്നും. ശത്രുവിനെ വെട്ടിയും കുത്തിയും കൊല്ലുന്ന ഏര്‍പ്പാടാണ് ഇപ്പോഴുള്ളത്. താന്‍ മുഴുവന്‍ സമയവും രാഷ്ട്രീയത്തിലുണ്ട്. കോണ്‍ഗ്രസിന് നേതൃദാരിദ്ര്യമില്ല. നിയമസഭയിൽവരെ അക്രമം അഴിച്ചുവിടുന്ന സി.പി.എം ശൈലിയിൽ യു.ഡി.എഫിന് പ്രവർത്തിക്കാനാകില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ട് വാങ്ങി വിജയിച്ചവർക്കാണ് ലീഗിെൻറ ഇപ്പോഴത്തെ നിലപാടിൽ വെപ്രാളമുള്ളത്. ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.