ഓണക്കിറ്റ് വിതരണം: ഉദ്യോഗസ്ഥർക്ക് സ്വർണ നാണയം

തിരുവനന്തപുരം: ഓണക്കിറ്റ് അടക്കം കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിന് കമീഷനായി പതിനാലായിരത്തോളം റേഷൻ വ്യാപാരികൾ കോടതി കയറിയിറങ്ങുമ്പോൾ ഓണക്കിറ്റ് വിതരണം വിജയകരമാക്കിയതിന് ഉന്നത ഉദ്യോഗസ്ഥർക്ക് സ്വർണ നാണയം പാരിതോഷികം പ്രഖ്യാപിച്ച് സപ്ലൈകോ.

അഞ്ച് മേഖല മാനേജർമാർക്കും അസി.മേഖല മാനേജർമാർക്കും ഒരു ഗ്രാം സ്വർണവും 64 ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം സ്വർണവും നൽകാനാണ് സപ്ലൈകോ സി.എം.ഡിയുടെ ഉത്തരവ്. സർക്കാറും സപ്ലൈകോയും സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് ധൂർത്ത്. സംഭവം വിവാദമായതോടെ സർക്കാർ ഇടപെട്ട് ‘പുരസ്കാരവിതരണം’ നിർത്തിവെപ്പിച്ചു. ബുധനാഴ്ചയാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖല മാനേജർമാർക്കും അസി. മേഖല മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡിസംബറിലെ കമീഷൻ ജനുവരി അവസാനമായിട്ടും റേഷൻ വ്യാപാരികളുടെ അക്കൗണ്ടിലെത്തിയിട്ടില്ല. എല്ലാമാസവും അഞ്ചിനുമുമ്പ് തുക നൽകാമെന്ന സർക്കാർ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. 

Tags:    
News Summary - Onam kit: Gold coin to officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.