പാലക്കാട്: ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഇത്തവണയും ശർക്കര ഇടംപിടിച്ചില്ല. പകരം പഞ്ചസാര നൽകും. 2020ൽ നൽകിയ ഓണക്കിറ്റിൽ ശർക്കരയുടെ ഗുണമേന്മയെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ പ്രാവശ്യവും കിറ്റിൽ ശർക്കര ഇടംപിടിക്കാതെ പോയത്.
കിറ്റിൽ തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം പായസം ഉണ്ടാക്കുന്നതിന് സേമിയ, പാലട എന്നിവ നൽകിയിരുന്നു. ഈ പ്രാവശ്യം അവയും ഒഴിവാക്കി. ഒരുകിറ്റിന് കൈകാര്യ ചെലവ് ഉൾപ്പെടെ 447 രൂപയാണ് സർക്കാർ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.