കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ളയാളും വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയുമായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പള്ളിപ്പുറം കോണ്‍വെന്‍റ് വെസ്റ്റ് വാടേപ്പറമ്പില്‍ വീട്ടില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ് 51 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വീട് കയറി ആക്രമണം, കവര്‍ച്ച, അടിപിടി, പൊലീസിനെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് രാജേഷ്. കവര്‍ച്ച കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് മറ്റൊരു ആക്രമണ കേസിൽ പ്രതിയായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് രാജേഷിന്‍റെ ജാമ്യം റദ്ദ് ചെയ്തതിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ നിയമപ്രകാരം ഇതുവരെ 45 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. 

Tags:    
News Summary - One arrested in Aluwa under KAAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.