പാലക്കാട്: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കിൽപ്പെട്ട് മരിച്ചതിൽ ഒരാൾ പാലക്കാട് സ്വദേശിനി. വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനിയായ നിര്‍മല ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി നിർമലയും ബന്ധുക്കളും തിരുപ്പതിയിലേക്ക് പോയത്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലുണ്ടായ അപ്രതീക്ഷിതമായ തിക്കിലും തിരക്കിലും ഭക്തർ ദുരന്തത്തിൽ പെടുകയായിരുന്നു. ദുരന്തത്തിൽ നിർമലയടക്കം ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചിലരുടെ നിലഗുരുതരമാണ്. പ്രത്യേക ദർശനത്തിന് ടോക്കൺ എടുക്കാൻ 4000ത്തിലധികം ഭക്തരാണ് ക്യൂ നിന്നത്.
ഗേറ്റു തുറന്നപ്പോൾ അപ്രതീക്ഷിതമായി തിക്കും തിരക്കുമുണ്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.