ഭിന്നശേഷിക്കാരുടെ വായ്പകളിൽ പലിശ ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ

ഭിന്നശേഷിക്കാരുടെ വായ്പകളിൽ പലിശ ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​ഡി.​എ​ഫ്‌.​ഡി.​സി പ​ദ്ധ​തി​യി​ൽ വാ​യ്‍പ​യെ​ടു​ത്തി​ട്ടു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​ൽ തി​രി​ച്ച​ട​വി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ഴ​പ്പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു.

ഇ​തി​നു​പു​റ​മെ, പ​ലി​ശ​ത്തു​ക​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ​നു​വ​ദി​ച്ച് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ൻ.​ഡി.​എ​ഫ്‌.​ഡി.​സി (നാ​ഷ​ന​ൽ ദി​വ്യാം​ഗ​ൻ ഫി​നാ​ൻ​സ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ) പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ സ്വ​യം​തൊ​ഴി​ൽ, വാ​ഹ​ന, ഭ​വ​ന, വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ​യെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തീ​വ്ര ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രോ ബി.​പി.​എ​ല്ലു​കാ​രോ ആ​ണ്.

വാ​യ്പ​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വാ​യ്പ​ക്കു​ടി​ശ്ശി​ക​യി​ൽ പി​ഴ​പ്പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി, പ​ലി​ശ​ത്തു​ക​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ച്ചാ​ണ്​ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    
News Summary - One-time settlement with interest concession on loans for differently-abled people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.