കൊല്ലം: സമൂഹമാധ്യമങ്ങൾ വഴി അജ്ഞാതരുമായി സൗഹൃദം കൂടുന്നവർ കരുതിയിരിക്കുക. ചിലപ്പോൾ നിങ്ങൾ കെണിയിൽ അകപ്പെടാം. സൗഹൃദ ഗ്രൂപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തട്ടിപ്പിെൻറ വേഗവും കൂടുകയാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് പരാതി ലഭിച്ചതോടെ സമൂഹമാധ്യമങ്ങളിലെ ഒട്ടേറെ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും പരാതിപ്പെടാത്തതാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്.
അപമാനമുണ്ടാകുമെന്ന് കരുതിയാണ് കെണിയിൽെപടുന്നവർ നിശ്ശബ്ദത പാലിക്കുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വിവിധ പേരിൽ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് യുവാക്കളെ ആകർഷിക്കുന്നത്. സൗഹൃദം ഉറപ്പിക്കുന്ന വിധത്തിൽ സന്ദേശങ്ങൾ പങ്കുവെച്ച ശേഷം ഫോൺ നമ്പർ വാങ്ങി വ്യക്തിപരമായി സന്ദേശങ്ങൾ അയക്കും. നല്ല സുഹൃത്താണെന്ന ധാരണയിൽ ബന്ധം മുറുകുന്നതോടെ ചതിക്കെണിയിലെത്തിപ്പെടുന്നു. അശ്ലീല വിഡിയോകളും ചിത്രങ്ങളും കൈമാറുന്നതാണ് ആദ്യപടി. പിന്നീട് പരസ്പരം വിഡിയോ കോളുകളിലേക്ക് കടക്കും.
വ്യാജ സുഹൃത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി വിഡിയോ കോൾ ചെയ്യുന്നതോടെയാണ് കെണിയിൽ അകപ്പെടുന്നത്. റെക്കോഡ് ചെയ്യുന്ന വിഡിയോ കോൾ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ മറ്റ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും. വിഡിയോ പ്രചരിപ്പിക്കുമെന്ന ഭീഷണിക്കൊപ്പം പണം ആവശ്യപ്പെടും. ഗൂഗ്ൾ പേ നമ്പർ വഴി പണം കൈമാറിയില്ലെങ്കിൽ വ്യാപകമായി വിഡിയോ പ്രചരിപ്പിക്കുമെന്ന നിരന്തരഭീഷണി വരുന്നതോടെ ഗത്യന്തരമില്ലാതെ പണം അയക്കാൻ പലരും നിർബന്ധിതരാകുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗഹൃദതട്ടിപ്പുകൾ സംബന്ധിച്ച് പരാതികൾ ഓരോ ദിവസവും വർധിച്ചുവരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.