പൊതുമേഖല സ്ഥാപനങ്ങളോട്​ സർക്കാറിന്​ അവഗണന -ഉമ്മൻ ചാണ്ടി

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാർ പങ്കാളിത്തവും സാന്നിധ്യവും ആവശ്യമുള്ളിടത്ത്​ അതുണ്ടാവുന്നില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെന്‍ഷന്‍കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാറി​​​െൻറ കാലത്തും കെ.എസ്.ആര്‍.ടി.സി അടക്കം പൊതുമേഖല സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍, പെന്‍ഷന്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭനഷ്​ടമല്ല, മെച്ചപ്പെട്ട സേവനമാണ് വിലയിരുത്തേണ്ടത്. ശമ്പള പരിഷ്‌കരണത്തിന് ശേഷം നാല് ഗഡുക്കളായി കുടിശ്ശിക നല്‍കാമെന്ന് പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.

എന്നാല്‍, നാലാം ഗഡുവി​​​െൻറ സമയമായിട്ടും ആദ്യ ഗഡുപോലും നല്‍കിയിട്ടില്ല. വിരമിക്കുന്ന തൊഴിലാളിയുടെ അവകാശമാണ് കമ്യൂട്ടേഷന്‍. അതും രണ്ട് വര്‍ഷമായി കുടിശ്ശികയാണ്​. എല്ലാം ശരിയാക്കാന്‍ വന്നവര്‍ക്ക് ഒരു ആത്മാര്‍ഥതയുമില്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

Tags:    
News Summary - Oommen Chandy Public Sector undertaking - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.