തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ‘ഓപറേഷന് സാഗര്‍റാണി’യുടെ മൂന്നാം ഘട്ടത്തില്‍ പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗശൂന്യവുമായ 12,000 കിലോ മത്സ്യം. തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി.
ഇൗ മത്സ്യം കൂടുതല്‍ പരിശോധനക്കുശേഷം നശിപ്പിച്ച് കളയും. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒാരോ കിലോയിലും 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. പാലക്കാട് വാളയാറില്‍നിന്ന് പിടിച്ചെടുത്ത 6,000 കിലോ മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു.
ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ തുടർന്നും കര്‍ശന നടപടികളെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.