തൃശൂർ: അനാഥാലയങ്ങൾക്കുള്ള റേഷൻ വിഹിതം കഴിഞ്ഞവർഷം കേരളം വാങ്ങിയില്ല. മുൻവർഷങ ്ങളിലെ നീക്കിയിരിപ്പിൽനിന്ന് അരിയും ഗോതമ്പും നൽകുന്നതിന് ആവശ്യമായ വിഹിതം ഉണ ്ടായിരുന്നതാണ് വാങ്ങാതിരിക്കാൻ കാരണം. എന്നാൽ, കൂടുതൽ നീക്കിയിരിപ്പ് ഇല്ലാത്തതി നാൽ 2020ലെ വിഹിതം വാങ്ങാൻ ശ്രമം തുടങ്ങി. ഓർഫനേജ് കൺട്രോൾ ബോർഡിെൻറ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള ലൈസൻസുള്ള സ്ഥാനപങ്ങൾക്ക് മാത്രമാണ് വിഹിതം നൽകുന്നത്. ലൈസൻസുള്ള സ്ഥാപനങ്ങൾ കുറഞ്ഞതും നീക്കിയിരപ്പ് കൂടിയതുമാണ് ഈ നിലപാട് സ്വീകരിക്കാൻ കാരണം.
നേരേത്ത ദാരിദ്ര്യരേഖക്ക് താഴെയും മുകളിലുമുള്ളവർക്ക് അരിയും ഗോതമ്പും നൽകിയിരുന്നു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതോടെ ഹോസ്റ്റൽ ആൻഡ് വെൽഫെയർ സ്കീം എന്ന് പേരുമാറ്റിയ പദ്ധതിയിൽ ദാരിദ്ര്യരേഖക്ക് മുകളിലുള്ള സ്ഥാപനങ്ങൾക്ക് റേഷൻ നൽകുന്നത് നിർത്തി. കേന്ദ്ര സർക്കാർ നയം അനുസരിച്ച് ലൈസൻസ് ഇല്ലാത്തവർക്ക് വിഹിതം നൽകരുതെന്ന നിർദേശം കർശനമാക്കിയതോടെ നീക്കിയിരപ്പ് ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. അതോടെ കഴിഞ്ഞവർഷത്തെ വിഹിതം വേണ്ടന്ന സാഹചര്യവുമുണ്ടായി.
2018 പകുതിയോടെ തന്നെ വിഹിതം വാങ്ങുന്നത് നിർത്തി. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവർക്ക് വിഹിതം നൽകുന്നത് നിർത്തിയതിന് പിന്നാലെ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.