കോ​ഴി​ക്കോ​ട്​: ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​മി​ത ചാ​ര്‍ജ് ഈ​ടാ​ക്കി​യാ​ൽ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​ന്ത​ര്‍ സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ടി​ക്ക​റ്റ് നി​ര​ക്കി​​​െൻറ പ​ര​മാ​വ​ധി 15 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കാ​വു​ന്ന​ത​ല്ല.

അ​മി​ത ചാ​ര്‍ജ് ഈ​ടാ​ക്കാ​തി​രി​ക്കാ​ന്‍ ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന ബ​സു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Over Travel Tarif AK Saseendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.