തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകെൻറ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തിൽ പങ്കില്ലെന്ന് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകും. ശുഹൈബിനെതിരായ ഉയർന്ന മുദ്രാവാക്യങ്ങൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ജയരാജൻ വ്യക്തമാക്കി.
പ്രദേശത്ത് രാഷ്ട്രീയതർക്കങ്ങൾ നിലവിലുണ്ട്. എന്നാൽ കോൺഗ്രസുമായി തർക്കങ്ങളൊന്നുമില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂരിൽ ചുവപ്പ് ഭീകരതയെന്ന ചെന്നിത്തലയുടെ ആരോപണം സംഘപരിവാറിേൻറതാണെന്നും ജയരാജൻ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് തെരൂരിൽ കടക്ക് സമീപത്തുണ്ടായിരുന്ന ഷുഹൈബിന് നേരെ ബോംബെറിയുകയും പിന്നീട് വെട്ടികൊലപ്പെടുത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.