Jain Raj

'മറിച്ചൊരു വിധി നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ'; വാട്സ്ആപ്പ് സ്റ്റാറ്റസുമായി പി. ജയരാജന്‍റെ മകൻ

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെ പി. ജയരാജനെ തഴയുകയായിരുന്നെന്ന ചർച്ചകൾ ഉയരുന്നതിനിടെ വാട്സ്ആപ്പ് സ്റ്റാറ്റസുമായി ജയരാജന്‍റെ മകൻ ജെയിൻ രാജ്. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ' എന്ന എം. സ്വരാജിന്‍റെ വാചകമാണ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജ് വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയത്. ജയരാജനെ തഴയുമെന്നത് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന് ധ്വനിപ്പിക്കുന്നതാണ് ജെയിൻ രാജിന്‍റെ സ്റ്റാറ്റസ്. 

 

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ കെയ്ൻ വില്യംസണിന്‍റെ ചിത്രം വെച്ചുള്ള സ്റ്റാറ്റസും ജെയിൻ രാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇത് ജയരാജനോടുള്ള അവഗണനക്കെതിരായ പരോക്ഷ വിമർശനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 'ഇനിയൊരു അങ്കത്തിനുള്ള ബാല്യം അ‍യാളിലുണ്ടോയെന്ന് സംശയമാണ്, എത്രയെത്ര ഫൈനലിൽ, എത്രയെത്ര സെമിയിൽ, എത്രയെത്ര കപ്പിനും ചുണ്ടിനുമിടയിൽ നിർഭാഗ്യം തൊട്ടുതലോടിയ മനുഷ്യൻ, എന്നിട്ടും ഒരിക്കൽപോലും അയാൾ ആ ചുണ്ടിലെ ചിരി വറ്റിച്ചിരുന്നില്ല. ഹേ നിർഭാഗ്യങ്ങളുടെ തോഴാ, ഇനിയൊരു അവസരമുണ്ടാകുമോയെന്നറിയില്ല, ഉണ്ടെങ്കിൽ ഇനിയുള്ള അന്തിമ ചിരി നിങ്ങളുടേതാകട്ടെ, വില്ലീ' -എന്നാണ് ജെയിൻ രാജ് വില്യംസണിന്‍റെ ഫോട്ടോയോടൊപ്പം കുറിച്ചത്. 

 

 

കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ സം​സ്ഥാ​ന സ​മി​തി​യി​ൽ തു​ട​ർ​ന്നി​ട്ടും സെ​ക്ര​​ട്ടേ​റി​യ​റ്റി​ൽ പി. ​ജ​യ​രാ​ജ​ന് സി.​പി.​എം ഇടംനൽകിയിട്ടില്ല. നേ​തൃ​നി​ര​യി​ൽ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യ​തോ​ടെ അ​ടു​ത്ത സ​മ്മേ​ള​ന​ത്തോ​ടെ ജയരാജന് ക​ള​മൊ​ഴി​യേ​ണ്ടി​വ​രും. സം​ഘ​ട​നാ​ത​ല​ത്തി​ൽ ത​ന്നെ​ക്കാ​ൾ ഇ​ളം​മു​റ​ക്കാ​ർ സെ​ക്ര​​ട്ടേ​റി​യ​റ്റി​ൽ സ്ഥാ​നം പി​ടി​ച്ച​പ്പോ​ഴും ക​ണ്ണൂ​രി​ന്റെ ‘ചെ​ന്താ​ര​കം’ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് അ​ന​ഭി​മ​ത​നാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും പ​രി​ഗ​ണ​നാ​പ​ട്ടി​ക​ക്ക് പു​റ​ത്താ​യ​ത്. 2027 ന​വം​ബ​ർ 27ന് ​പി. ജ​യ​രാ​ജ​ന് 75 വ​യ​സ്സ് പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ 2028 മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രാ​യ​പ​രി​ധി​യെ​ന്ന മാ​ന​ദ​ണ്ഡം വി​ന​യാ​കും. ഇ​തോ​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​നി​യൊ​രു അ​വ​സ​ര​മു​ണ്ടാ​വി​ല്ല. മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗം മ​നു തോ​മ​സ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​നി​ട​യാ​ക്കി​യ പ​രാ​തി മ​റ​യാ​ക്കി​യാ​ണ് ഇത്തവണ ജ​യ​രാ​ജ​നെ വെ​ട്ടി​യ​തെ​ന്നാ​ണ് സൂ​ച​ന. 

Tags:    
News Summary - P Jayarajans son Jain Rajs whatsapp status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.