കൃഷ്ണദാസ് കണയം
ഷൊർണൂർ: ജില്ലയുടെ പടിഞ്ഞാറൻ ഗ്രാമമായ ആനക്കരയിൽ നിന്നുള്ള സൗമ്യവ്യക്തിത്വം ഷൊർണൂരിൽനിന്ന് നിയമസഭയിലേക്ക് വണ്ടി കയറും. 36,674 വോട്ടിെൻറ വലിയ ഭൂരിപക്ഷം നൽകിയാണ് ഷൊർണൂരിലെ വോട്ടർമാർ പി. മമ്മിക്കുട്ടിയെ നിയമസഭയിലേക്ക് അയക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ പി.കെ. ശശിക്ക് 25,457 വോട്ടിെൻറ ഭൂരിപക്ഷമാണ് നൽകിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി. സംഗീത 41,648 വോട്ട് പിടിച്ചിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം.പി. വീരേന്ദ്രകുമാർ നേടിയതിനേക്കാൾ രണ്ടായിരത്തോളം വോട്ട് അധികം സംഗീത നേടി. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന വി.പി. ചന്ദ്രൻ 28,836 വോട്ട് നേടിയിരുന്നു.
ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി ടി.എച്ച്. ഫിറോസ് ബാബുവിന് ലഭിച്ചത് 37,604 വോട്ടാണ്. എൻ.ഡി.എ സ്ഥാനാർഥിയായ സന്ദീപ് വാര്യർ 36,939 വോട്ട് നേടി യു.ഡി.എഫിന് തൊട്ട് പിറകിലെത്തിയതാണ് മമ്മിക്കുട്ടിയുടെ ഭൂരിപക്ഷം വർധിപ്പിക്കാനിടയാക്കിയത്.
2016ലേതിനേക്കാൾ 8103 വോട്ട് സന്ദീപ് വാര്യർ അധികം നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠൻ എം.പിക്ക് 49,810 വോട്ട് മണ്ഡലം നൽകിയിരുന്നു. ഇത് എം.ബി. രാജേഷിെൻറ പരാജയത്തിന് വഴിവെച്ച പ്രധാന ഘടകമായിരുന്നു. എം.ബി. രാജേഷിന് 11,092 വോട്ടിെൻറ മുൻതൂക്കം മാത്രമാണ് അന്ന് ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫിന് ഒൻപതിനായിരത്തോളം വോട്ട് കുറഞ്ഞപ്പോൾ എൻ.ഡി.എ.ക്ക് അയ്യായിരത്തിലധികം വോട്ട് കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.