കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ലെന്ന് മന്ത്രി പി. രാജീവ്. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നു. ഞങ്ങളുടെ വോട്ടിൽ വർധന ഉണ്ടായെങ്കിലും ഞങ്ങൾക്കെതിരായ വോട്ടുകൾ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളത്. തൃക്കാക്കര മണ്ഡലം കടുപ്പമുള്ളതായി നേരത്തെ തന്നെ നമ്മൾ കണ്ടിരുന്നതാണ്. എന്നാൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് കരുതിയാണ് പ്രവർത്തിച്ചത്.
ലോക്സഭയിൽ 31,777 വോട്ടിന് പിറകിൽ പോയ ഒരു മണ്ഡലമാണ്. അത്രയും വ്യത്യാസം ചില ഘട്ടങ്ങളിൽ ആ മണ്ഡലത്തിലുണ്ടായിട്ടുണ്ട്. എന്നാൽ നല്ല രീതിയിൽ പ്രവർത്തിച്ച് മുന്നേറാൻ കഴിയുമെന്ന് ഞങ്ങൾ കണക്കാക്കി. 3000 വോട്ടുകൾ ഞങ്ങൾക്ക് കൂടിയിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ടിനകത്ത് മൂന്ന് ശതമാനത്തോളം കുറവായതായി കാണുന്നുണ്ട്. മറ്റ് വോട്ടുകൾ ഏകോപിതമായിട്ടുണ്ട്. വികസനമടക്കമുള്ള എല്ലാ കാര്യങ്ങളും മണ്ഡലത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. മറ്റ് ഘടകങ്ങൾ പരിശോധിക്കേണ്ടതാണ്. കാര്യങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുണ്ട്. അത് ആ തരത്തിൽ തന്നെ വിലയിരുത്തുമെന്നും പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.