പൊന്നാനി: വിവാദത്തിൽപ്പെട്ട പി.കെ. ശശിക്ക് എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകില്ലെന്നും നിയമം നിയമത്തിെൻറ വഴിക്ക് പോകുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ രീതിയുണ്ട്. അതവർ ചെയ്യട്ടെ. പല പാർട്ടികളും ഇത്തരം പരാതികൾ കിട്ടിയാൽ പോലും പരിഗണിക്കാറില്ല. സ്പീക്കറെന്ന നിലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.