നവീകരിച്ച മണ്ണൂർ - പോഞ്ഞാശ്ശേരി  റോഡ്

പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കെന്ന് പി.എ. മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഏഴര വർഷമായി സാക്ഷ്യം വഹിക്കുന്നത് എന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നവീകരണം പൂർത്തിയാക്കിയ മണ്ണൂർ - പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്‌ബി പദ്ധതി വഴി വിപ്ലവകരമായ മാറ്റങ്ങളാണ് പശ്ചാത്തല വികസന രംഗത്ത് സാധ്യമായിരിക്കുന്നത്. 2025 അവസാനത്തിൽ ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ദേശീയപാത വികസനത്തിനായി 5600 കോടി രൂപയാണ് സംസ്ഥാനസർക്കാർ ചെലവഴിച്ചത്. മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാർത്ഥ്യമാക്കാൻ സർക്കാർ ശ്രമം തുടരുകയാണ്. ഈ രണ്ടു പദ്ധതികളും പൂർത്തിയാകുന്നതോടെ കാർഷിക, ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാവുക.

പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന മണ്ണൂർ - പോഞ്ഞാശ്ശേരി റോടിഡിന്റെ നവീകരണം ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് നടപ്പിലാക്കിയത്. ഇതിനോട് സഹകരിച്ച എല്ലാവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

പെരുമ്പാവൂർ കുന്നത്തുനാട് എന്നീ രണ്ട് നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രാധാന്യമേറിയതും മൂവാറ്റുപുഴയിൽ നിന്നും ആലുവ, കളമശ്ശേരി എന്നീ ഭാഗങ്ങളിലേക്ക് ഏറ്റവും ചുരുങ്ങിയ സമയത്ത് എത്തിച്ചേരാൻ കഴിയുന്നതുമായ ഒരു പാതയാണ് മണ്ണൂർ - പോഞ്ഞാശ്ശേരി റോഡ്. അന്തർ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.

വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക ലൈബ്രറി ജങ്ഷനിൽ പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി ശ്രീനിജിൻ എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ടി. അജിത് കുമാർ, അൻവർ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിഹാബ് പള്ളിക്കൽ, എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, കെ.ആർ.എഫ്.ബി ടീം ലീഡർ പി.ആർ മഞ്ജുഷ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ജയരാജൻ, വാർഡ് മെമ്പർ ജോയി പൂണേലിൽ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - PA Muhammad Riaz said that Kerala is witnessing big changes in the field of background development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.