കേരള മാതൃകയുടെ കണ്ണാടിയാണ് ഓണാഘോഷമെന്ന് പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരള മാതൃകയുടെ കണ്ണാടിയാണ് ഓണാഘോഷമെന്ന് പി.എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പ് കനകക്കുന്നില്‍ തയാറാക്കിയ മീഡിയാ സെന്റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നല്ല നിലയിൽ ആസൂത്രണം ചെയ്താണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ സംഘാടനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സാമ്പത്തിക പരിമിതി ഉണ്ടെങ്കിലും ഓണാഘോഷം ഭംഗിയായി തന്നെ നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് ഓണക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ജെറോമിക് ജോർജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. അമ്പിളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മാധ്യമ പുരസ്‌കാരങ്ങള്‍

ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയില്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തവണ ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കുമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, വീഡിയോഗ്രാഫര്‍, മികച്ച എഫ് എം, മികച്ച ഓണ്‍ലൈന്‍ മാധ്യമം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

Tags:    
News Summary - PA Muhammad Riaz says that Onam is a mirror of the Kerala model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.