മറയൂർ: പൊതുവെ ശാന്തനായിരുന്ന മൂന്നാറിലെ പടയപ്പ എന്ന കാട്ടാന ഇപ്പോൾ ശല്യക്കാരനായി മാറി. മൂന്നാറിൽനിന്ന് മറയൂരിന് സമീപത്തെത്തിയ കൊമ്പൻ, ഇപ്പോൾ കോഫി സ്റ്റോർ, പാമ്പൻമല എസ്റ്റേറ്റുകളിലെ ജനങ്ങൾക്കാണ് ഭീഷണിയായത്. കഴിഞ്ഞ രാത്രി കോഫിസ്റ്റോറിലെ ലയങ്ങളിലെത്തിയ കാട്ടാന ലയത്തിലെ അരിച്ചാക്ക് വെളിയിലെടുത്തിട്ട് കഴിച്ച ശേഷമാണ് മടങ്ങിയത്.
പാമ്പൻമലയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനുള്ളിൽ കയറിയ പടയപ്പ രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ മുൻവശത്തെ ജനലും പൊളിച്ച് ഒരു ചാക്കരിയെടുത്ത് മുറ്റത്തിട്ട് തിന്നു.
പാമ്പൻമല തൊഴിലാളികൾ ലയത്തിനുള്ളിൽ ചൊവ്വാഴ്ച അർധരാത്രി കയറിയ പടയപ്പ പൊളിച്ചത് അഞ്ചോളം വീടുകൾ. തുടർന്ന് ഒച്ചയിട്ടും പടക്കം പൊട്ടിച്ചുമാണ് പടയപ്പയെ ഓടിച്ചത്. വാതിൽ പൊളിച്ചപ്പോൾ കറുപ്പസ്വാമിയുടെ കുടുംബത്തിൽ ആറുപേരാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത് തുറന്നുനോക്കിയപ്പോഴാണ് മുൻവശത്തെ കതക് പൊളിച്ച നിലയിലും പടയപ്പ നിൽക്കുന്നതും കണ്ടത്.
സമീപത്തെ രാജേന്ദ്രന്റെ വീട്ടിലെത്തി ജനലും വാതിലും പൊളിച്ചു അകത്തിരുന്ന് ചാക്ക് അരി എടുത്തതാണ് കണ്ടത്. രാജേന്ദ്രൻ നാട്ടിലായിരുന്നു. പ്രദേശത്ത് പടയപ്പ രണ്ട് ആഴ്ചയായി തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.