കോട്ടയം: സംസ്ഥാനത്തെ നെൽകർഷകർ വീണ്ടും കടുത്ത ദുരിതത്തിൽ. സിവിൽ സപ്ലൈസ് കോർപറേഷെൻറയും മില്ലുടമകളുടെയും അനാസ്ഥമൂലം നെല്ലുസംഭരണത്തിലെ മെല്ലെപ്പോക്കിന് പിന്നാലെ വർധിപ്പിച്ച താങ്ങുവില കിട്ടാതിരിക്കുകകൂടി ചെയ്തതോടെ ബഹുഭൂരിപക്ഷം കർഷകരും വൻ പ്രതിസന്ധിയിലാണ്.
നെല്ലുസംഭരണം ഉടൻ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് ആവർത്തിക്കുേമ്പാഴും നടപടികൾ അനിശ്ചിതത്വത്തിലാണ്. പല ജില്ലയിലും ടൺകണക്കിന് നെല്ല് വേനൽമഴയിൽ നശിക്കുേമ്പാഴും സംഭരണത്തിന് നിയോഗിക്കപ്പെട്ടവർ രംഗത്തുവന്നിട്ടില്ല. പാടേശഖരങ്ങളിൽ കൂട്ടിയിട്ട നെല്ല് മഴയിൽ നശിക്കാതിരിക്കാൻ കർഷകർ നെട്ടോട്ടമോടുകയാണ്. സംസ്ഥാന വ്യാപകമായി 40,000 മുതൽ 50,000 ടൺ വരെ നെല്ല് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
താങ്ങുവില നാമമാത്രമാണെന്ന ആക്ഷേപം നിലനിൽക്കുേമ്പാഴും പ്രഖ്യാപിച്ച തുകയെങ്കിലും നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ ബജറ്റിൽ നെല്ലിെൻറ താങ്ങുവില 28 രൂപയായി വർധിപ്പിച്ചിരുന്നു. നിലവിലെ 27.48ൽനിന്നാണ് ഈ വർധന. എന്നാൽ, വർധിപ്പിച്ച തുക ഇതുവരെയും കർഷകർക്ക് ലഭിക്കുന്നില്ല. പഴയ സംഭരണവിലയിൽ 18.68 രൂപ കേന്ദ്രവിഹിതവും 8.80രൂപ സംസ്ഥാന വിഹിതവുമാണ്. ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്കിൽ നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കർഷകർ കടുത്ത ദുരിതം പേറുന്നത്. പഴയ വിലയ്ക്കാണ് ഇപ്പോഴും സംഭരണം. കഴിഞ്ഞ വർഷവും മാർച്ചിലും വിറ്റ നെല്ലിെൻറ പണം ഇനിയും പലർക്കും ലഭിക്കാനുണ്ട്. കൊയ്ത്തിനും സംഭരണത്തിനും എല്ലാം നിലനിൽക്കുന്ന പ്രശ്നങ്ങൾ നെൽകൃഷി അന്യമാക്കുമെന്ന മുന്നറിയിപ്പും കർഷകർ നൽകുന്നു. ലോറി വാടകയും അമിത കയറ്റിറക്കുകൂലിയും കർഷകരെ വലക്കുകയാണ്. സ്വകാര്യ മില്ലുടമകളുടെ സമ്മർദവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സർക്കാർ സംഭരണം അട്ടിമറിക്കാൻ ഉന്നതതല ആസൂത്രിത നീക്കങ്ങളും കർഷകർക്ക് തിരിച്ചടിയാവുകയാണ്. കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിൽ മാത്രം 12,000 ടൺ നെല്ല് ഇനിയും സംഭരിക്കാനുണ്ട്. നെൽകർഷകരുടെ ദുരിതമകറ്റാൻ സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ മില്ലുകൾ തുറക്കുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.