ഒരു തമാശ പറഞ്ഞത് വളച്ചൊടിച്ചു; ബി.ജെ.പിയിലേക്കെന്ന വാർത്തകൾ തള്ളി പത്മജ വേണുഗോപാൽ

തൃശൂർ: ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ്  പത്മജ വേണുഗോപാൽ. ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് താനീ വാർത്ത കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് പത്മജയുടെ മറുപടി. ഇതേ കുറിച്ച് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ ശക്തമായി നിഷേധിച്ചതാണ്. ഇപ്പോഴും നിഷേധിക്കുന്നു. അപ്പോൾ ഭാവിയിൽ പോകുമോ എന്നവർ ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ...നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയും എന്നവരോട് തമാശയായി പറഞ്ഞതാണ്. അതാണ് വളച്ചൊടിച്ചതെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് ​

ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം പത്മജ ബി.ജെ.പിയിലേക്ക് എന്ന രീതിയിലാണ് വാർത്ത വന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പത്മജയുടെ കുറിപ്പിന്റെ പൂർണരൂപം:

'ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല.  എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.'

Tags:    
News Summary - Padmaja Venugopal rejected the news about joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.