ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി നേതൃത്വവുമായി വിലപേശൽ ചർച്ചകൾക്കായി ഡൽഹിയിലെത്തി. പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ​ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അവർ പാർട്ടിയിൽ ചേരുന്ന തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച അറിയിക്കാമെന്നും ബി.ജെ.പി ഓഫിസ് വ്യക്തമാക്കി.

ബി.​ജെ.​പി​യി​ല്‍ ചേ​രു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ഫേ​സ്​​ബു​ക്കി​ൽ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചത് അഭ്യൂഹം ശക്തമാക്കുന്നു. ‘‘താ​ന്‍ ബി.​ജെ.​പി​യി​ല്‍ പോ​കു​ന്നു എ​ന്നൊ​രു വാ​ര്‍ത്ത ഏ​തോ മാ​ധ്യ​മ​ത്തി​ല്‍ വ​ന്നു​വെ​ന്ന് കേ​ട്ടു. എ​വി​ടെ​നി​ന്നാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ല. ഒ​രു ചാ​ന​ല്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഈ ​വാ​ര്‍ത്ത താ​ന്‍ നി​ഷേ​ധി​ച്ച​താ​ണ്. ഇ​പ്പോ​ഴും അ​ത് ശ​ക്ത​മാ​യി നി​ഷേ​ധി​ക്കു​ന്നു. ഭാ​വി​യി​ല്‍ പോ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ നാ​ള​ത്തെ കാ​ര്യം എ​ങ്ങ​നെ പ​റ​യാ​നാ​കും എ​ന്ന് ത​മാ​ശ​യാ​യി മ​റു​പ​ടി ന​ൽ​കി. അ​ത് ഇ​ങ്ങ​നെ വ​രും എ​ന്ന് വി​ചാ​രി​ച്ചി​ല്ല’’ എന്നാണ് ​അവർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​ത്മ​ജ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന ത​ര​ത്തി​ലാ​ണ് നേരത്തെ വാ​ർ​ത്ത വ​ന്ന​ത്.

Tags:    
News Summary - Padmaja Venugopal to bargain with BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.