പഹൽഗാം ഭീകരാക്രമണം ഹൃദയഭേദകം, സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല; നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ  സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി

'പഹൽഗാം ഭീകരാക്രമണം ഹൃദയഭേദകം, സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല'; നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ മമ്മൂട്ടി. പഹൽഗാമിൽ നടന്നത് തീർത്തും ഹൃദയ ഭേദകമാണെന്നും വാക്കുകൾ നഷ്ടപ്പെടുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ കുറിപ്പ്

'പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല', മമ്മൂട്ടി കുറിച്ചു. 

Full View

പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.

സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു.

ചൊ​വ്വാ​ഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഉച്ചയോടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ല​ശ്ക​ർ വി​ഭാ​ഗ​മെന്ന് കരുതപ്പെടുന്ന ദി റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ട് (ടി.​ആ​ർ.​എ​ഫ്) ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

കാ​ൽ​ന​ട​യാ​യോ കു​തി​ര​പ്പു​റ​​ത്തോ മാ​ത്രം എ​ത്താ​വു​ന്ന ‘മി​നി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള പു​ൽ​മേ​ടാ​ണ് ബൈ​സാ​ര​ൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെ​ലി​കോ​പ്ട​ർ എ​ത്തി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. പ​രി​ക്കേ​റ്റ ചി​ല​രെ കു​തി​ര​പ്പു​റ​ത്തു​ക​യ​റ്റി പ്ര​ദേ​ശ​വാ​സി​ക​ൾ താ​ഴെ​യെ​ത്തി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബൈ​സാ​ര​ൻ പു​ൽ​മേ​ടു​ക​ൾ നി​ല​വി​ൽ സൈ​ന്യ​ത്തി​ന്റെ​യും സി.​ആ​ർ‌.​പി‌.​എ​ഫി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ വ​ൻ​തോ​തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. എ​ല്ലാ​യി​ട​ത്തും സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-05-11 09:16 GMT