പഹൽഗാം ഭീകരാക്രമണം: ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്

പഹൽഗാം ഭീകരാക്രമണം: ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിൽ രാജ്യത്തിനെതിരെ പരാമർശം നടത്തിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാതിയിൽ മുസ്‍ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയെന്ന ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി. ഷാജിയുടെ പരാതിയിലാണ് കേസ്.

ബി.എൻ.എസ് 192 വകുപ്പാണ് ചുമത്തിയത്. ഏപ്രിൽ 23ന് വൈകീട്ട് ജനം ടി.വിയുടെ കാർഡ് ഷെയർ ചെയ്ത ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ബഷീർ വെള്ളിക്കോത്ത് ഇട്ട കമന്റിനെതിരെയായിരുന്നു പരാതി.

Tags:    
News Summary - Pahalgam terror attack: Case filed against Muslim League leader over remarks in Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.