ബി.ജെ.പി വോട്ട് മറിക്കൽ: ആരോപണം പിൻവലിച്ച് മാണി സി. കാപ്പന്‍

പാലാ: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും രഹസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണം എൽ.ഡി.എഫ്​ സ്ഥാനാർഥി മാണി സി. കാപ്പന്‍ പിൻവലിച്ചു. ബി.ജെ.പി ദേശീയ നേതൃത്വം പാലായിൽ ഇടപെട്ട് വോട്ട് മറിക്കരുതെന്ന് നിർദേശം നൽകിയെന്നും അദ്ദേ ഹം പറഞ്ഞു.

യു.ഡി.എഫ്-ബി.ജെ.പി രഹസ്യ ധാരണ ഉണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി കേന്ദ്ര നേതൃത്വം വോട്ട് കുറയരുതെന്ന് കേരളാ ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ ഇനി വോട്ട് മറിക്കാൻ സാധ്യതയില്ല.

വോട്ട് മറിക്കൽ വിഷയം ദേശീയ മാധ്യമങ്ങളിലും മലയാള പത്രങ്ങളിലും വാർത്തയായി വന്നിരുന്നു. ഇതേതുടർന്നാണ് ബി.ജെ.പി നേതൃത്വം ഇടപെട്ടതെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും വോട്ട് മറിക്കാൻ രഹസ്യ ധാരണയുണ്ടാക്കിയെന്നാണ് മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. യു.ഡി.എഫി​ന്‍റെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാൻ ധാരണയുണ്ടാക്കിയെന്നും മാണി സി. കാപ്പന്‍ ആരോപിച്ചിരുന്നു.

Tags:    
News Summary - Pala By Election Mani C Kappan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.