പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മൂന്നാം റൗണ്ടിൽ യു.ഡി.എഫ് മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടിൽ മുന്നിട്ടുനിന്ന ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. 1228 വോട്ടിനാണ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ രാഹുൽ മുന്നിലുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിന് 12,348 വോട്ടുകൾ, സി. കൃഷ്ണകുമാറിന് 11,120 വോട്ടുകൾ, പി. സരിന് 7821 വോട്ടുകൾ എന്നിങ്ങനെയാണ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ വോട്ട് നില.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാായിരുന്നു. എന്നാൽ, രണ്ടാം റൗണ്ടിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ് കൃഷ്ണകുമാറിന്‍റെ ലീഡ് ഗണ്യമായി കുറച്ചു.
ആദ്യ റൗണ്ടിൽ 1016 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാർ നേടിയത്. എന്നാൽ, ഇത് 2021ൽ ആദ്യ റൗണ്ടിൽ നേടിയതിനെക്കാൾ 700 വോട്ട് കുറവാണ്. രണ്ടാം റൗണ്ടിൽ യു.ഡി.എഫിന്‍റെ കുതിപ്പാണ് കണ്ടത്. ഇതോടെ സി. കൃഷ്ണകുമാറിന്‍റെ ലീഡ് 258 ആയി കുറഞ്ഞു. രണ്ട് റൗണ്ടിലുമായി ബി.ജെ.പിക്ക് 7569 വോട്ടും യു.ഡി.എഫിന് 6711 വോട്ടും എൽ.ഡി.എഫിന് 4121 വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.