രാഹുൽ മാങ്കൂട്ടത്തിൽ (യു.ഡി.എഫ്) -58,389 വോട്ടുകൾ (18,840 വോട്ടിന് വിജയിച്ചു)
സി. കൃഷ്ണകുമാർ (എൻ.ഡി.എ) -39,549
ഡോ. പി. സരിൻ -37,293
നോട്ട -1262
എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ) -561
ബി. ഷമീർ (സ്വതന്ത്രൻ) -246
എരുപ്പശ്ശേരി സിദ്ദീഖ് (സ്വതന്ത്രൻ) - 241
രാഹുൽ .ആർ (സ്വതന്ത്രൻ) -183
രാഹുൽ മണലാഴി (സ്വതന്ത്രൻ) -157
ശെൽവൻ .എസ് (സ്വതന്ത്രൻ) -141
എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ) -98
വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്നാണ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ 18,840 വോട്ടിന്‍െ ഭൂരിപക്ഷം നേടി മറികടന്നത്.
2011ലെ തെരഞ്ഞെടുപ്പിൽ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ സി.പി.എമ്മിലെ കെ.കെ. ദിവാകരനെ പരാജയപ്പെടുത്തിയത്. ആ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 47,641 വോട്ടും കെ.കെ. ദിവാകരന് 40,238 വോട്ടും ബി.ജെ.പി സ്ഥാനാർഥി സി. ഉദയഭാസ്കറിന് 22,317 വോട്ടും ലഭിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 57,559 വോട്ടും ശോഭ സുരേന്ദ്രന് 40,076 വോട്ടും സി.പി.എം സ്ഥാനാർഥി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.