പാലക്കാട്: ഐ.ഐ.ടിയുടെ പ്രധാന കാമ്പസിന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിട്ടു. താല്‍ക്കാലിക കാമ്പസായ നിളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ഓണ്‍ലൈനിൽ നടന്ന പരിപാടിയില്‍ ഐ.ഐ.ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്മാന് രമേഷ് വെങ്കിടേശ്വരന് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ കെ.ടി. ജലീല്‍, എ.കെ. ബാലന്, കെ. കൃഷ്ണന്‍കുട്ടി, ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. പി.ബി. സുനില്‍കുമാര്‍ എന്നിവർ സംബന്ധിച്ചു.
കഞ്ചിക്കോട്ട് പുതുശ്ശേരി വെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്കിയ 504 ഏക്കര്‍ സ്ഥലത്താണ് 3,000 കോടി ചെലവില്‍ കാമ്പസ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.