പാലക്കാട്: പാലക്കാട് ഡിവിഷനു കീഴിലെ ആറു ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തലാക്കി. പാലക്കാട് ടൗണ്‍ സ്റ്റേഷനിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തില്ല. പഴനി- പൊള്ളാച്ചി പാസഞ്ചർ, കാസര്‍കോട്-കണ്ണൂര്‍ സ്പെഷൽ, കാസര്‍കോട് -ബൈന്തൂര്‍ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയ മറ്റു സർവീസുകള്‍.
അതേസമയം, കൊച്ചി സിറ്റി മെമു ട്രെയിനിന്‍റെ രണ്ട് സർവീസുകൾ നിലവിൽ തുടരുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ കുറവാണ് സർവീസ് നിർത്താൻ കാരണമെന്ന് റെയില്‍വേ അറിയിച്ചു. കാസര്‍കോട് നിന്ന് മൂകാംബിക അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മലയാളികള്‍ ആശ്രയിച്ചിരുന്ന ട്രെയിനാണ് കാസര്‍കോട് -ബൈന്തൂര്‍ പാസഞ്ചര്‍.
റെയിൽവേയുടെ പുതിയ തീരുമാനത്തോടെ 600 കോടിയിലധികം രൂപ മുടക്കി പണി പൂർത്തിയാക്കിയ പാലക്കാട്-പൊള്ളാച്ചി പാത യാത്രക്കാര്‍ക്ക് ഗുണകരമാകില്ലെന്ന് വാർത്തയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.