പാലക്കാട് ശ്രീനിവാസൻ വധം: നാലുപേർ കസ്റ്റഡിയിലെന്ന് സൂചന

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നൽകിയവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഗൂഢാലോചന നടത്തിയവരും സംരക്ഷണം നൽകിയവരും ഉൾപ്പെടെ കേസിൽ 12 പ്രതികളാണുള്ളത്.

പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം ശ്രീനിവാസനെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് പ്രതികൾ മാർക്കറ്റ് റോഡിലെത്തി നിരീക്ഷണം നടത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12.46 ആണ് പോലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യത്തിലെ സമയം.

Tags:    
News Summary - Palakkad Srinivasan murder: Four in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.