കർണാടക തെരഞ്ഞെടുപ്പ് ഫലം മതേതരത്വത്തിന്റെ ഉണർവ് -സാദ്ദിഖലി തങ്ങൾ

കോട്ടക്കൽ: മതേതരത്വത്തിന്റെ ഉണർവാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദ്ദിഖലി തങ്ങൾ. വർഗീയ കാർഡിനേറ്റ തിരിച്ചടിയാണിതെന്നും സാദിഖലി തങ്ങൾ.

2024ലെ പൊതു തെരഞ്ഞെടുപ്പിൽ കർണാടക ഫലം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയുടെ വർഗീയ കാർഡ് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നേരിട്ട് കളത്തിലിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മുസ്‍ലിം ലീഗ് നേതാക്കളുടെ കാമ്പയിൻ ഗുണം ചെയ്തുവെന്നും ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് കിട്ടുന്നതിന് സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കർണാടക നിയമസഭ വോട്ടെണ്ണൽ പു​രോഗമിക്കവെ മലപ്പുറം കോട്ടക്കൽ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

Tags:    
News Summary - Panakkad Thangal about Karnataka Assembly Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.