അറസ്റ്റിലായ മഹീന്ദ്ര പ്രസാദ്, പ്രജീഷ് ജോൺ 

'മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേ​ക്ക് കിട്ടിയില്ലെന്ന് മൊഴി'; ലോ​റി​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

ക​ല്ല​ടി​ക്കോ​ട്: പ​ന​യ​മ്പാ​ട​ത്ത് നാ​ല് വി​ദ്യാ​ര്‍ഥി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ലോ​റി​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം മേ​ക്കാ​ളം കു​റ്റി പ്പൊ​യി​ൽ മ​ഹീ​ന്ദ്ര പ്ര​സാ​ദ് (28), മ​ല​പ്പു​റം നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി പ​റ​മ്പി​ൽ പ്ര​ജീ​ഷ് ജോ​ൺ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് മ​ണ്ണാ​ര്‍ക്കാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ണ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് അ​രി​ക് കൊ​ടു​ത്ത​പ്പോ​ള്‍ ബ്രേ​ക്ക് ച​വി​ട്ടി​യെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ന്നും ചാ​റ്റ​ല്‍ മ​ഴ കാ​ര​ണം വ​ഴു​തി​യെ​ന്നു​മാ​ണ് ഒ​രു ഡ്രൈ​വ​റു​ടെ മൊ​ഴി.

അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നും മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പാലക്കാട് കല്ലടിക്കോട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​കളാണ് മ​രി​ച്ചത്. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ഫാ​രി​സ​യു​ടെ​യും മ​ക​ൾ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), പ​ട്ടേ​ത്തൊ​ടി അ​ബ്ദു​ൽ റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മ​ക​ൾ റി​ദ ഫാ​ത്തി​മ (13), ക​വ​ളേ​ങ്ങി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൾ നി​ദ ഫാ​ത്തി​മ (13), അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ന്റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ആ​യി​ഷ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ ക്ക​ടു​ത്ത് പ​ന​യം​പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും.

Tags:    
News Summary - Panayambadam accident; The drivers of the lorries are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.