നീചന്മാര്‍പോലും സ്വീകരിക്കാത്ത അധമസംസ്‌കാരമാണ് ബൽറാമിന്‍റെതെന്ന് പന്ന്യൻ

തിരുവനന്തപുരം: വി.ടി ബല്‍റാമിന്‍റെ എ.കെ.ജി പരാമർശത്തിനെതിരെയുള്ള വിമർശനം തുടരുന്നു. മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ് വി.ടി ബൽറാം പ്രകടിപ്പിച്ചതെന്ന് പറഞ്ഞ് വളരെ രൂക്ഷമായ ഭാഷയിലാണ് സി.പി.‍ഐ നേതാവ് പന്ന്യൻ ഇതിനോട് പ്രതികരിച്ചത്. 

എ.കെ.ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എ.കെ.ജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്നു പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത് - പന്ന്യന്‍ പറഞ്ഞു

എന്നാല്‍ മണ്‍മറഞ്ഞ മഹാന്മാരെ ആദരിക്കാനുള്ള മാന്യത ഇല്ലായിരിക്കാം. എന്നാൽ ഇവരെക്കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരിക്കാത്ത അധമസംസ്‌കാരമാണ് വി.ടി ബലറാം എംഎല്‍എ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചു മാറ്റി പുതിയ തൊഴിലിന്‍റെ വേഷമാണ് യോജിക്കുകയെന്നും പന്ന്യന്‍ പറഞ്ഞു.

Tags:    
News Summary - Pannyan Raveendran against V T Balaram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.