കോട്ടയം: ഹിന്ദുരാഷ്ട്ര വാദത്തിലേക്ക് നടന്നടുക്കാൻ പതിറ്റാണ്ടുകളായി ചരിത്രങ്ങളെയും വസ്തുതകളെയും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നതിെൻറ ഭാഗമായാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള സാമ്രാജ്യത്വവിരുദ്ധ സമരനായകരെ മതത്തിെൻറ പേരിൽ ചരിത്രത്തിൽനിന്ന് ഒഴിവാക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'മലബാർ സമരം ഒരു ഓർമ' വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയൻകുന്നത്ത് ധീര പോരാട്ടങ്ങളുടെ ഇതിഹാസ നായകനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാരിയൻകുന്നത്ത് കൂടാതെ പുന്നപ്ര വയലാർ സമര നായകർ, ആലി മുസ്ലിയാർ തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര നായകരെ രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കുന്ന ഫാഷിസ്റ്റ് നടപടി മതേതര സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി ദേശീയ സമിതി അംഗം ബഷീർ തേനംമാക്കൽ അധ്യക്ഷതവഹിച്ചു.
കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ, ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, മുസ്ലിംലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് സലീം പൊൻകുന്നം സ്വാഗതവും സെക്രട്ടറി ഈരാറ്റുപേട്ട നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.