തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, മണ്ണന്തല, നാലാഞ്ചിറ, മെഡിക്കല്‍ കോളജ്, കരിക്കകം, കടകംപള്ളി, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ എന്നീ 22 വാര്‍ഡുകൾ അടങ്ങിയതാണ് കഴക്കൂട്ടം മണ്ഡലം .
അഞ്ചുവർഷം നടപ്പാക്കിയ വികസനം എം. എൽ. എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ
- അഞ്ചുകൊല്ലത്തിനുള്ളില്‍ 2200 കോടിയിലധികം രൂപയുടെ വികസനമാണ് കഴക്കൂട്ടത്തേക്ക് എത്തിച്ചത്.
- പത്തിലേറെ സ്കൂളുകളുടെ സൗകര്യവികസനത്തിന് 46.9 കോടി
- പതിനഞ്ച് സ്കൂളുകള്‍ക്കായി 18 ബസുകള്‍
- ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 100 കോടിയിലേറെ രൂപയുടെ പദ്ധതികള്‍
- കാട്ടായിക്കോണം വാഴവിളയില്‍ യു.ഐ.ടി അനുവദിച്ചു
- ഐ.ഐ.ടി.എം.കെ കാമ്പസ് നിര്‍മാണം പൂര്‍ത്തിയായി
- അസാപ് കമ്യൂണിറ്റി സ്കില്‍ പാര്ക്കിന് 25 കോടി അനുവദിച്ചു
- വി.എസ്.എസ്.സിയുടെ നാനോ സ്പേസ് പാര്‍ക്കും അബ്ദുല്‍ കലാം നോളഡ്ജ് സെൻററും പൂര്‍ത്തിയായി
- ചന്തവിളയില്‍ അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെൻററും ഡിജിറ്റല്‍ ആര്‍ക്കൈവ്സും സ്ഥാപിച്ചു
- പുതിയ ബജറ്റില്‍ ടെക്നോപാര്‍ക്ക് വികസനത്തിന് 22 കോടി അനുവദിച്ചു
- മെഡിക്കല്‍ കോളജിന് 717 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളുണ്ട്
- പാങ്ങപ്പാറയില്‍ ഇൻറഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെൻറര്‍ യാഥാര്‍ഥ്യമാക്കി
- ചെറുവയ്ക്കല്‍ ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ ഒരുകോടി അനുവദിച്ചു
- വിനോദസഞ്ചാരത്തിന് ആക്കുളത്തിന് 10 കോടിയുടെയും മടവൂര്പ്പാറക്ക് പത്തര കോടിയുടെയും പദ്ധതികള്‍ നടപ്പാക്കി
- വലിയവേളി സ്നേഹതീരം ബീച്ച് പദ്ധതിക്ക് 3.5 കോടി അനുവദിച്ചു
- ആക്കുളം-വേളി വികസനത്തിന് പുതിയ ബജറ്റില്‍ 150 കോടി അനുവദിച്ചു
- കടകംപള്ളി 5 കോടി ചെലവിൽ മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചു
- പേട്ട-ആനയറ-വെണ്‍പാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാന്‍ 133 കോടിയുടെയും മണ്ണന്തല-പൗഡിക്കോണം റോഡിന് 84.2 കോടിയുടെയും പദ്ധതികളുണ്ട്
- ശ്രീകാര്യത്തും ഉള്ളൂരിലും ഫ്ലൈഓവര്‍ പദ്ധതികള്‍
- ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 18 കോടി രൂപ മുടക്കി തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു
- തുമ്പ ബഹിരാകാശകേന്ദ്രത്തിന് ഭൂമി വിട്ടുകൊടുത്ത ഇരുന്നൂറിലധികം പേര്‍ക്ക് പട്ടയം നൽകി
- വാര്‍ഡുകളില്‍ 50 കോടിയോളം ചെലവിട്ട് കുടിവെള്ളപദ്ധതികള്‍ നടപ്പാക്കി
- കഴക്കൂട്ടത്തെ മാലിന്യമുക്തമാക്കാന്‍ 170 കോടിയുടെ പദ്ധതി
- ആക്കുളം കായലിന് 64.13 കോടിയുടെ പുനരുജ്ജീവന പദ്ധതി
- പൗണ്ടുകടവ്, വലിയവേളി, ഒരുവാതില്‍കോട്ട, കുളത്തൂര്‍ സ്കൂള്‍, മണ്ണന്തല വയമ്പാച്ചിറ എന്നിവിടങ്ങളിലായി 100 കോടി ചെലവഴിച്ച് അഞ്ചു സ്റ്റേഡിയങ്ങള്‍
- കൊടിക്കുന്ന് കുടിവെള്ള പദ്ധതി 9.5 കോടി
- സൊസൈറ്റി ജങ്ഷൻ-ശ്രീകാര്യം റോഡ് നവീകരണം 32.11 കോടി
- കഴക്കൂട്ടം സിവിൽ സ്റ്റേഷൻ 38.5 കോടി
- ശ്രീകാര്യം ഹൈസ്കൂൾ കെട്ടിടം 9.5 കോടി
- ആക്കുളം എൻ.സി.സി നേവൽ ട്രെയിനിങ് സെൻറർ 10 കോടി
- ആമയിഴഞ്ചാൻതോട് കണ്ണമ്മൂലമുതൽ ആക്കുളം വരെ നവീകരണം 25 കോടി
- കാര്യവട്ടം അക്ഷരവീതി റോഡ് 5 കോടി
- കാര്യവട്ടം കാമ്പസ് നവീകരണം 6 കോടി.
എം.എ. വാഹിദ് മുൻ എം.എൽ.എ, കോൺഗ്രസ്
- തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കോടികളുടെ കള്ളക്കഥകള്‍ക്കും കല്ലിടല്‍ കര്‍മങ്ങള്‍ക്കുമപ്പുറം വികസനം നടത്താന്‍ എം.എല്‍.എക്ക് സാധിച്ചിട്ടില്ല. മണ്ഡലത്തിൽ വികസം നടത്തിയെന്നത് ഊരാളുങ്കലിന് പണം ഉണ്ടാക്കിക്കൊടുത്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
- സ്കൂളുകൾക്ക് പുതിയ കെട്ടിടമെന്നത് യു.ഡി.എഫ് കാലത്ത് പണി തീർത്ത സ്കൂൾ കെട്ടിടങ്ങൾ ചുറ്റുമതിൽ കെട്ടി കവാടം തീർത്ത് പെയിൻറടിച്ച് ഉദ്ഘാടനം നടത്തിയതാണ്
- പാങ്ങപ്പാറ ഹെൽത്ത് സെൻറർ കഴിഞ്ഞ സർക്കാറിൻ അവസാന കാലത്ത് രണ്ടുകോടി രൂപ മുടക്കി കെട്ടിടം പണിത് അത് പൂർത്തിയാക്കി. നാലരവർഷത്തിനുശേഷം ജീവനക്കാരെെവച്ച് അത് ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല
- ടെക്നോപാർക്കിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് യു.ഡി.എഫ് സർക്കാറാണ്
- ശ്രീകാര്യം, ഉള്ളൂർ മേൽപാലത്തിന് ഒരുരൂപയും ഇതുവരെ അനുവദിച്ചിട്ടില്ല
- മെഡിക്കൽ കോളജിന് 717 കോടി എവിടെ ചെലവഴിച്ചു? കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ ശിലാഫലകത്തിന് തൊട്ടുചേർന്ന് മറ്റ് ശിലാഫലകങ്ങൾ സ്ഥാപിച്ചതാണോ വികസനം
- കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നശിപ്പിച്ചു
- കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ. ഇപ്പോൾ ജനങ്ങൾക്ക് കഴക്കൂട്ടം വഴി പോകാൻ കഴിയാത്ത സ്ഥിതിയിലാക്കി.
- ഐ.റ്റി നഗരത്തിൽ ഒരു ട്രിഡ ബസ് സ്റ്റേഷൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്ഥലം ഏറ്റെടുത്ത് തറക്കല്ലിടൽ നടത്തി. ആ സ്ഥലം കാടുകയറി നശിച്ചതല്ലാതെ അഞ്ചുവർഷം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല
- ആനയറ ബസ് സ്റ്റേഷൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്നത് പുതിയ പേരിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനം നടത്തി
- 35 ലക്ഷം രൂപ ചെലവിട്ട് കുളത്തൂർ കോലത്തുകര സ്കൂൾ ഓപൺ ഓഡിറ്റോറിയം നിർമിച്ചതിലെ അഴിമതി പുറത്തായപ്പോൾ സ്വന്തമായി വിജിലൻസ് അന്വേഷണത്തിന് ഫേസ്ബുക്ക് പോസ്റ്റിട്ട് തലയൂരി
- മണ്ഡലത്തില്‍ കുടിവെള്ളം ലഭ്യമാകാത്ത സ്ഥലങ്ങള്‍ എം.എല്‍.എയുടെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നത്
ആര്.എസ്. രാജീവ് -ബി.ജെ.പി കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡൻറ്
- െതരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കോടികളുടെ കഥകള്‍ക്കും കല്ലിടല്‍ കര്‍മങ്ങള്‍ക്കുമപ്പുറം ക്രിയാത്മക വികസനം നടത്താന്‍ എം.എല്‍.എക്ക് സാധിച്ചിട്ടില്ല
- ഐ.ടിക്കും ടൂറിസത്തിനും അനന്തമായ സാധ്യതകളുള്ള മണ്ഡലത്തില്‍ അതിനെ വേണ്ടവിധം വിനിയോഗിക്കാന്‍ എം.എല്‍.എക്ക് സാധിച്ചിട്ടില്ല.
- നഗരത്തെയും ഗ്രാമത്തെയും ബന്ധിക്കുന്ന ഗേറ്റ് വേ ആയ മണ്ഡലത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നതില് എം.എല്‍.എ പരാജയപ്പെട്ടു.
- കുളത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് എട്ടുലക്ഷം രൂപയുടെ അഴിമതിയാണ് നടന്നത്.
- ടെക്നോപാര്‍ക്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം ചതുരശ്ര അടി സ്ഥലം നിര്‍മിക്കുമെന്നാണ് സര്‍ക്കാറും എം.എല്‍.എയും പറഞ്ഞിരുന്നത്. എന്നാല്‍, അഞ്ചുലക്ഷം ചതുരശ്രഅടി സ്ഥലംപോലും കൂട്ടാന്‍ സാധിച്ചിട്ടില്ല. ഇവിടേക്കുവന്ന നിസാന്പോലുള്ള കമ്പനികളെ വേണ്ടവിധം വിനിയോഗിക്കാനോ അവര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനോ കഴിയാത്തതുകൊണ്ട് പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമായത്.
- മെഡിക്കല്‍ കോളജ് റോഡ് വികസിപ്പിക്കാനും അനുബന്ധ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും എം.എല്‍.എ പരാജയപ്പെട്ടു.
- മണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അംഗൻവാടികളും ശോചനീയാവസ്ഥയില്നിന്ന് ഉയര്‍ന്നിട്ടില്ല.
- മണ്ഡലത്തില്‍ കുടിവെള്ളം ലഭ്യമാകാത്ത സ്ഥലങ്ങള്‍ എം.എല്‍.എയുടെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നത്.
- ആക്കുളം കായല്‍ നവീകരണത്തിെൻറ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ചെലവഴിച്ചെന്ന് എം.എല്‍.എ പറയുന്ന കോടികള്‍ ഗുണമായി മാറിയത് പായല്‍ ടൂറിസത്തിനാണ്. ആക്കുളം ഇപ്പോള്‍ വെളിച്ചമില്ലാത്ത ഇരുണ്ട പ്രദേശമാണ്.
- ശീകാര്യം, ഉള്ളൂര്‍ ഫ്ലൈ ഓവറുകള്‍ക്കായി പ്രാരംഭ നടപടികള്‍ക്കുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.
- അഞ്ചുവര്‍ഷത്തിനുമുമ്പ് യു.ഡി.എഫ് പ്രതിനിധിക്ക് ഉണ്ടായിരുന്ന വികസനവിരോധത്തിെൻറ തനിയാവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.