പാറോപ്പടി ജലാശയ പദ്ധതി നടപ്പാക്കാൻ തീരുമാനം

കോഴിക്കോട്: നഗരത്തില്‍ പാറോപ്പടിയില്‍ അറുപത് ഏക്കർ  സ്ഥലത്ത് ജലാശയം നിര്‍മിക്കാനുളള നിര്‍ദേശം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 

പാറോപ്പടി-കണ്ണാടിക്കല്‍ റോഡിന് പടിഞ്ഞാറ് കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ 60 ഏക്കർ സ്ഥലമുണ്ട്. ഇവിടെ സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ.പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. 

യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ്കൂമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ.സരേഷ്ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - paroppadi project -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.