തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരിൽ ചിലരുടെ നടപടിക്കെതിരെയും സർക്കാറിെൻറ ചില നയങ്ങൾക്കുമെതിരെ സി.പി.എം, സി.പി.െഎ ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷമായ വിമർശം. പ്രതീക്ഷകൾക്കൊത്ത് പല മന്ത്രിമാരും ഉയരുന്നില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ പ്രകീർത്തിക്കുന്ന നിലപാടാണ് ചില മന്ത്രിമാർ കൈക്കൊള്ളുന്നതെന്നുമുള്ള പ്രധാന വിമർശനങ്ങളാണ് സമ്മേളനങ്ങളിൽ ഉയരുന്നത്.
ചില മന്ത്രിമാർ ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഉൾപ്പെടുന്നതും ഘടകകക്ഷികൾ എന്ന നിലയിൽ പാലിക്കേണ്ട മുന്നണി മര്യാദകൾ പലപ്പോഴും ലംഘിക്കുന്നെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. സർക്കാറിെൻറ പല നയങ്ങളും ജനദ്രോഹമെന്ന നിലയിലേക്ക് മാറുന്നെന്നും അത് ജനങ്ങളിൽ സർക്കാർ നിലപാടുകളെക്കുറിച്ച് സംശയമുണ്ടാക്കുന്നുവെന്നും പല സമ്മേളനങ്ങളിലും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ തോമസ് ചാണ്ടിയുടെ ഭൂമി വിവാദം, മെഡിക്കൽ പ്രവേശന വിവാദം, കെ.കെ. ശൈലജയുമായി ബന്ധപ്പെട്ടുയർന്ന വിവാദം, കടകംപള്ളി സുരേന്ദ്രെൻറ ഗുരുവായൂർ ക്ഷേത്രദർശനം ഉൾപ്പെടെ വിവാദങ്ങൾ, വിലക്കയറ്റം പിടിച്ചുനിർത്താൻ പലഘട്ടങ്ങളിലും പരാജയപ്പെട്ടതിനെ ചൊല്ലിയുള്ള കാര്യങ്ങൾ, മൂന്നാറിെന ചൊല്ലിയുള്ള സി.പി.എം, സി.പി.െഎ തർക്കം, മന്ത്രിമാരും ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളും തമ്മിലുള്ള തർക്കം, തിരുവനന്തപുരത്ത് ചിലർക്കെതിരെ ജില്ല നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടി, ചില നേതാക്കളുടെ സ്വത്ത് സമ്പാദനം എന്നിവ സംബന്ധിച്ച കാര്യങ്ങളും ചൂടേറിയ ചർച്ചക്ക് വഴിെവക്കുന്നു.
കഴിവുള്ള പലരെയും മാറ്റിനിർത്തി മന്ത്രിമാരാക്കിയ ചിലർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനമുണ്ട്. ധീരമായ തീരുമാനമെടുക്കേണ്ട പലഘട്ടങ്ങളിലും മന്ത്രിമാർ പരാജയപ്പെട്ടു. കോവളം കൊട്ടാരം കൈമാറ്റം, മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, കർഷകർക്ക് ആശ്വാസം പകരുന്ന നടപടി, ഒാണക്കാലത്തെ പൂഴ്ത്തിെവപ്പും കരിഞ്ചന്തയും തടയുന്നത് തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിമാർ പരാജയപ്പെടുന്നു. തോമസ് ചാണ്ടിയുടെ ഭൂമിൈകയേറ്റം ന്യായീകരിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ സംശയങ്ങളുയരുന്നു.
മദ്യനയത്തിനെതിരെ നിൽക്കുന്ന പ്രതിഷേധക്കാരുമായി ചർച്ചക്കെങ്കിലും തയാറാകാമായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. സി.പി.എമ്മും സി.പി.െഎയും തമ്മിലുള്ള പ്രാദേശിക പ്രശ്നങ്ങളും പല സമ്മേളനങ്ങളിലും സജീവ ചർച്ചയായി. പല നയങ്ങളും നടപ്പാക്കുേമ്പാൾ സംശയങ്ങൾക്ക് കാരണമാകുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ശേഷം നടക്കുന്ന മറ്റ് സമ്മേളനങ്ങളിലും ഇൗ വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.