കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു; ഏഴുപേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു; ഏഴുപേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.

ആംബുലൻസിലുണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം.

എം.സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് അർധരാത്രിയോടെയാണ് സംഭവം. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസും കോഴിയുമായി പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്കും ലോറിയിലുണ്ടായിരുന്ന നാല് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Tags:    
News Summary - Patient and wife die in ambulance-lorry collision in Kottarakkara; seven injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.