കൊല്ലപ്പെട്ട ഷാരോൺ, ​അറസ്​റ്റിലായ  പിതാവ് സജി

പട്ടിക്ക് തീറ്റ കൊടുക്കാത്തതിന്​ മകനെ കൊന്ന സംഭവം: പിതാവ്​ റിമാൻഡിൽ

ശ്രീകണ്ഠപുരം (കണ്ണൂർ): പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാപിച്ച്​ മദ്യലഹരിയിൽ മകനെ കുത്തിക്കൊന്ന കേസിൽ പിതാവിനെ കോടതി റിമാൻഡ്​ ചെയ്​തു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോൺ (20) കൊല്ലപ്പെട്ട ​കേസിൽ പിതാവ് തേരകത്തനാടി സജി (53) ആണ്​ റിമാൻഡിലായത്​.

ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ കൊല നടന്നത്. ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ചു ലക്കുകെട്ട് വീട്ടിലെത്തിയ സജി മക്കളെ പതിവായി ഉപദ്രവിക്കുമായിരുന്നത്രേ. ഇത് ഷാരോണ്‍ ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിത്യവും വഴക്കും കൈയ്യാങ്കളിയും നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

സംഭവത്തിൻെറ തലേന്ന് ഉണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതിൻെറ പക കൂടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച വൈകീട്ട്​ മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് ഷാരോണുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് കൈയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഷാരോണിൻെറ പുറത്ത് കുത്തിയത്. നിലവിളിച്ച് പിടഞ്ഞു വീണ ഷാരോണിനെ ഓടിയെത്തിയ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണപ്പെടുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ പയ്യാവൂർ എസ്.ഐ പി.സി രമേശൻെറ നേതൃത്വത്തിലുള്ള പൊലീസ്​ സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മന:പൂർവ്വമുള്ള കൊലയാണെന്ന് തെളിഞ്ഞത്.

ഇറ്റലിയിൽ നഴ്സായ സിൽജയാണ്​ ഷാരോണിൻെറ മാതാവ്​. സഹോദരൻ: ഷാർലെറ്റ് (വിദ്യാർഥി). പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.